Thursday, 21 September 2017


പട്ടിക 1

1-1-2012 മുതല്‍ പുതുതായി 100 രൂപ ക്രമത്തില്‍ അംഗത്വമെടുക്കുന്നവര്‍ക്കുള്ള ധനസഹായം - റിക്കവറി തുടങ്ങിയ മാസം മുതല്‍.
1 വര്‍ഷത്തിന് താഴെ 6000 രൂപ
1 വര്‍ഷത്തിന് മുകളില്‍ 8000 രൂപ
2 വര്‍ഷത്തിന് മുകളില്‍ 10000 രൂപ
3 വര്‍ഷത്തിന് മുകളില്‍ 12000 രൂപ
4 വര്‍ഷത്തിന് മുകളില്‍ 16000 രൂപ
5 വര്‍ഷത്തിന് മുകളില്‍ 22000 രൂപ
5 വര്‍ഷത്തിന് മുകളില്‍ 25000 രൂപ
7 വര്‍ഷത്തിന് മുകളില്‍ 29000 രൂപ
8 വര്‍ഷത്തിന് മുകളില്‍ 33000 രൂപ
9 വര്‍ഷത്തിന് മുകളില്‍ 36000 രൂപ
10 വര്‍ഷത്തിന് മുകളില്‍ 40000 രൂപ
11 വര്‍ഷത്തിന് മുകളില്‍ 44000 രൂപ
12 വര്‍ഷത്തിന് മുകളില്‍ 50000 രൂപ

അഞ്ചുവര്‍ഷത്തില്‍ താഴെ 30 രൂപ ക്രമത്തിലും രണ്ടുവര്‍ഷം 50 രൂപ ക്രമത്തിലും 1-1-2012 മുതല്‍ 100 രൂപ നിരക്കിലും റിക്കവറി നടന്നിട്ടുള്ളവര്‍ക്ക് വരിസംഖ്യ ഈടാക്കിത്തുടങ്ങിയ മാസം മുതല്‍ മേല്‍ സൂചിപ്പിച്ച പ്രകാരം (പട്ടിക 1) ധനസഹായം അനുവദിക്കും.
അഞ്ചുവര്‍ഷത്തില്‍ താഴെ 30 രൂപ ക്രമത്തില്‍ തുടരുന്നവരും 600 രൂപ പിഴ അടച്ച് 100 രൂപ ക്രമത്തില്‍ 1-1-2012 മുതല്‍ റിക്കവറി നടന്നിട്ടുള്ളവര്‍ക്കും വരിസംഖ്യ ഈടാക്കി തുടങ്ങിയ മാസം മുതല്‍ പട്ടിക 1 പ്രകാരമുള്ള ധനസഹായം ലഭിക്കുന്നതാണ്.

പട്ടിക 2

30 രൂപാ ക്രമത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ റിക്കവറി നടക്കുകയും 1-1-2010 മുതല്‍ 50 രൂപ ക്രമത്തില്‍ റിക്കവറി നടന്നതിനുശേഷം 1-1-2012 മുതല്‍ 100 രൂപ നിരക്കിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ള ധനസഹായം.

1-1-2012 മുതല്‍
1 വര്‍ഷത്തിനു താഴെ 29000
1 വര്‍ഷത്തിന് മുകളില്‍ 33000
2 വര്‍ഷത്തിന് മുകളില്‍ 36000
3 വര്‍ഷത്തിന് മുകളില്‍ 40000
4 വര്‍ഷത്തിന് മുകളില്‍ 44000
5 വര്‍ഷത്തിന് മുകളില്‍ 50000
30 രൂപാ ക്രമത്തില 5 വര്‍ഷത്തില്‍ കൂടുതല്‍ റിക്കവറി നടത്തുകയും 600 രൂപാ പിഴ അടച്ച് 100 രൂപ ക്രമത്തില്‍ 1-1-2012 മുതല്‍ പുതിയ സ്‌കീമില്‍ റിക്കവറി നടത്തുന്നവര്‍ക്കും മുകളില്‍ സൂചിപ്പിച്ചിട്ടുള്ള പട്ടിക-2ലെ നിരക്കുകള്‍ ബാധകമായിരിക്കും.

പട്ടിക -3

15 രൂപ ക്രമത്തില്‍ മാസവരി റിക്കവറി നടക്കുന്നവര്‍ 1-1-2012 മുതല്‍ 100 രൂപ നിരക്കിലുള്ള പുതിയ സ്‌കീമില്‍ ചേര്‍ന്നാല്‍ അവര്‍ക്ക് താഴെ പറയുന്ന നിരക്കില്‍ ധനസഹായം ലഭിക്കുന്നതായിരിക്കും.
1-1-2012 മുതല്‍
1 വര്‍ഷത്തിനു താഴെ 12000
1 വര്‍ഷത്തിനു മുകളില്‍ 15000
2 വര്‍ഷത്തിനു മുകളില്‍ 18000
3 വര്‍ഷത്തിനു മുകളില്‍ 21000
4 വര്‍ഷത്തിനു മുകളില്‍ 24000
5 വര്‍ഷത്തിനു മുകളില്‍ 27000
6 വര്‍ഷത്തിനു മുകളില്‍ 30000
7 വര്‍ഷത്തിനു മുകളില്‍ 33000
8 വര്‍ഷത്തിനു മുകളില്‍ 36000
9 വര്‍ഷത്തിനു മുകളില്‍ 39000
10 വര്‍ഷത്തിനു മുകളില്‍ 42000
11 വര്‍ഷത്തിനു മുകളില്‍ 45000
12 വര്‍ഷത്തിനു മുകളില്‍ 50000

പട്ടിക 4

15, 30, 50 എന്നീ നിരക്കുകളില്‍ മാസവരി അടക്കുന്നവര്‍ 31-3-12നകം പുതുക്കിയ പദ്ധതിയില്‍ അംഗത്വം സ്വീകരിച്ച് 100 രൂപ നിരക്കില്‍ റിക്കവറി നടത്താതിരുന്നാല്‍ നിലവിലുള്ള പദ്ധതിയില്‍ തന്നെ തുടരുന്നതായി പരിഗണിക്കുന്നതും അവര്‍ക്ക് അതാത് പദ്ധതി പ്രകാരം ലഭിക്കാവുന്ന ആനുകൂല്യം മാത്രം അനുവദിക്കുന്നതുമായിരിക്കും. 100 രൂപ റിക്കവറി തുടങ്ങിയ മാസം മുതല്‍ തന്നെ എല്ലാ അംഗങ്ങള്‍ക്കും പുതുക്കിയ നിരക്കിലുള്ള മരണാനന്തരസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.

ചികിത്സാസഹായം

മാരകമായ രോഗങ്ങള്‍ പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന അംഗത്തിനോ, അംഗത്തിന്റെ ഭാര്യയ്‌ക്കോ/ഭര്‍ത്താവിനോ മരണാനന്തര സഹായമായി ലഭിക്കാവുന്ന തുകയുടെ പകുതി ചികിത്സാ സഹായമായി നല്‍കാവുന്നതാണ്. പൂര്‍ണ്ണമായി ശയ്യാവലംബരായവര്‍ക്കും ഈ തോതില്‍ ധനസഹായം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇവരെ ഡിവിഷന്‍ ഭാരവാഹികള്‍ നേരിട്ട് അനേ്വഷിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആനുകൂല്യം അനുവദിക്കുകയുള്ളൂ. ഇപ്രകാരം അനുവദിക്കുന്ന ധനസഹായം മരണാനന്തര സഹായം നല്‍കുമ്പോള്‍ കുറവുചെയ്യുന്നതാണ്.