Sunday, 22 April 2018

      MEDICAL POLICY LAUNCHED ON 23-01-2018.

കെ.എസ്.ഇ. ബോർഡ് പെൻഷനേഴ്‌സ് അസോസിയേഷൻ 02.06.1984-ൽ ആണ്  രൂപം കൊണ്ടത്. അന്ന് തിരുവനന്തപുരം പവർഹൗസ് പരിസരത്ത് വിവിധ ഡിവിഷനുകളെ പ്രതിനിധീകരിച്ച് 56 പെൻഷൻകാർ യോഗം ചേരുകയും 11 പേർ അടങ്ങുന്ന ഒരു കേന്ദ്ര പ്രവർത്തക സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ബോർഡിലെ പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു സംഘടന രൂപീകരിക്കണം എന്ന് 02.12.1983 ൽ തിരുവനന്തപുരം പവർഹൗസ് പരിസരത്ത് ചേർന്ന, തിരുവന്തപുരത്തെയും പരിസര ഡിവിഷനുകളിലെയും 41 പെൻഷൻകാരുടെ പ്രഥമയോഗം തീരുമാനിക്കുകയുണ്ടായി. പ്രാരംഭ പ്രവർത്തനങ്ങൾക്കുവേണ്ടി ശ്രീ.പി.ആർ. ബാലകൃഷ്ണപിള്ള, ശ്രീ.ടി.എസ്. രാമൻ നമ്പ്യാർ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് 02.06.1984 ൽ സംഘടന രൂപം കൊണ്ടത്. അസോസിയേഷന്റെ നിയമാവലി തയ്യാറാക്കുകയും 20.06.1984 ൽ രജിസ്‌ട്രേഷൻ ലഭിക്കുകയും ചെയ്തു (നമ്പർ 316/84 ).

02.06.1984 ൽ രൂപീകരിച്ച അസോസിയേഷനിൽ ഒരുമാസത്തെ പ്രവർത്തനഫലമായി ആയിരത്തോളം അംഗങ്ങളെ ചേർക്കുന്നതിനും, 20 യൂണിറ്റുകൾ സ്ഥാപിച്ച് പ്രവർത്തനം നടത്തുന്നതിനും കഴിഞ്ഞു. പ്രവർത്തകസമിതിയിലേക്ക് 15 പേരെ കൂടി കോ-ഓപ്റ്റ് ചെയ്യുകയും ചെയ്തു.

അസോസിയേഷൻ രൂപീകരണത്തിനുശേഷം, സംസ്ഥാനതലത്തിലുള്ള ആദ്യത്തെ പൊതുയോഗം 23.02.1986 ൽ തിരുവനന്തപുരത്ത് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ ചേർന്നു. അസോസിയേഷൻ പ്രവർത്തനങ്ങളിൽ പെൻഷൻകാർ നൽകിയ സഹകരണം ആവേശകരമായിരുന്നു.

08.08.1996-ൽ പെൻഷനേഴ്‌സ് അസോസിയേഷന് ഇലക്ട്രിസിറ്റി ബോർഡിന്റെ അംഗീകാരം ലഭിച്ചു. (ഓർഡർ നമ്പർ ഇ.എസ്.എച്ച്. 8501/86 തീയതി 08-08-1986.  ഇലക്ട്രിസിറ്റി ബോർഡിലെ പെൻഷൻകാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനോടൊപ്പം ഇതര സംഘടനകളുമായി ചേർന്ന് പെൻഷൻസമൂഹത്തിന്റെ അവകാശസംരക്ഷണത്തിനും, ദുരിതാശ്വാസ ക്ഷേമപ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങളാണ് ഈ സംഘടന നടത്തിയിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പെൻഷൻകാരുടെ മൊത്തം കൂട്ടായ്മയുടെയും, പരസ്പര സഹകരണത്തിന്റെയും, വിശ്വാസത്തിന്റെയും, അർപ്പണബോധത്തിന്റെയും കെട്ടുറപ്പാണ് നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്ന വിശ്വാസം കെ.എസ്.ഇ.ബി.പെൻഷൻകാരിൽ അരക്കിട്ടുറപ്പിക്കുന്നത്.

 

Usefull Links

kseb online bill payment
kseb orders and circulars
govt orders and circulars
ksebpa documents
bullettin
kseb website
government of kerala

 

KSE Board Pensioners' Association,
KSEB Pension Bhavan,
Karamana, Thiruvananthapuram,
Pin-685002, Ph#0471-2477782.

Latest Downloads

22-03-2018
22-03-2018
22-03-2018
17-02-2018
06-02-2018